തന്റെ പരാതിയിൽ നടപടിയെടുക്കുന്നതിൽ പോലീസ് അനാസ്ഥ കാട്ടിയെന്ന് ആരോപിച്ച് നടി അന്‍സിബ ഹസ്സന് രംഗത്ത്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നടി സോഷ്യൽ മീഡിയയിലൂടെയാണ് അതൃപ്തി പ്രകടിപ്പിച്ചത്.
പരാതി നൽകിയിട്ടും എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്നും, തന്നെ അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ പ്രചരിക്കുന്നത് തടയാൻ പോലീസ് മടിച്ചുനിന്നുവെന്നും അന്‍സിബ ആരോപിക്കുന്നു. താൻ രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് സാഹചര്യം വിശദീകരിച്ചിരുന്നു.
അന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. എന്നാൽ, എഫ്ഐആര്‍ രജിസ്റ്റർ ചെയ്തെന്ന് പോലീസ് മന്ത്രിയോട് കള്ളം പറയുകയായിരുന്നു എന്ന് താരം വെളിപ്പെടുത്തുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്‍സിബ വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്: “ഞാന്‍ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയെ ഫോണില്‍ വിളിച്ചത് എന്റെ പരാതിയില്‍ എഫ്.ഐ.ആര്.
രജിസ്റ്റര്‍ ചെയ്യണം എന്ന് ആവശ്യപ്പെടാനല്ല.മറിച്ച്, ഇന്‍സ്റ്റാഗ്രാമില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ തടയാന്‍ അടിയന്തരമായി ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കാനാണ്.ആ വീഡിയോയുടെ മുഴുനീള പതിപ്പ് അടുത്ത ദിവസം തന്നെ യൂട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്നത് തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിക്കാനാണ് ഞാന്‍ വിളിച്ചത്. അല്ലാത്തപക്ഷം, എന്റെ മാനത്തിന് തിരുത്താനാകാത്ത വിധം വലിയ നഷ്ടമുണ്ടാകുമെന്ന ആശങ്കയും ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു.” തുടർന്ന് അന്‍സിബയുടെ വാക്കുകൾ ഇങ്ങനെ: “ഇതിനെത്തുടര്‍ന്നാണ് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.എന്നാല്‍, കേസില്‍ എഫ്.ഐ.ആര്.
ഇട്ടിട്ടുണ്ടെന്ന് പോലീസ് ആഭ്യന്തരമന്ത്രിയോട് കളവായി പറയുകയായിരുന്നു.ആഭ്യന്തരമന്ത്രിയുടെ ഇടപെടലില്‍ ആശ്വാസം കൊണ്ടിരിക്കുമ്പോഴാണ് തൊട്ടടുത്ത ദിവസം തന്നെ പ്രതികള്‍ ആ മുഴുനീള വീഡിയോ യൂട്യൂബിലൂടെ പരസ്യമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയത്.അപ്പോഴാണ് പോലീസ് അതുവരെയും എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന യാഥാര്‍ത്ഥ്യം ഞാന്‍ മനസ്സിലാക്കുന്നത്.” പാലാരിവട്ടം പോലീസ് നടത്തിയ അന്വേഷണ രീതിയെയും താരം ചോദ്യം ചെയ്യുന്നു.
പ്രതികൾക്ക് അനുകൂലമായ തെളിവുകൾ തേടിയാണ് പോലീസ് ശ്രമിച്ചതെന്നും, വിഷയം വെറുമൊരു മാനനഷ്ടക്കേസ് മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും അന്‍സിബ കുറ്റപ്പെടുത്തി. തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് നിർബന്ധപൂർവ്വം മാപ്പെഴുതി വാങ്ങിയ സംഭവം ഓർമ്മിപ്പിച്ചുകൊണ്ട്, നീതി ലഭിക്കുന്നതുവരെ താൻ പോരാട്ടം തുടരുമെന്നും നടി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

