കൊച്ചി നഗരത്തിലെ കലൂരിൽ പ്രവർത്തിക്കുന്ന ‘യവന’ ക്രാഫ്റ്റ് ഷോപ്പിൽ അതിക്രമിച്ചു കടന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. എറണാകുളം ഇടപ്പള്ളി മാവില ഹൗസിൽ താമസിക്കുന്ന എസ്.എസ്.ഷിന്റോ (36) ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കടയുടമ ഭക്ഷണം കഴിക്കുന്നതിനായി ഷോപ്പിനുള്ളിലെ മറ്റൊരു മുറിയിലേക്ക് പോയ തക്കം നോക്കിയാണ് പ്രതി മോഷണം നടത്തിയത്.
കടയുടമയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ കവർച്ച ചെയ്യുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് നടത്തിയ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

