തനിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതികളായ ഗൺമാൻമാർക്കെതിരെ വധശ്രമക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് എഡി തോമസ് എംഎൽഎ. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് എഡിജിപി എംആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും ഔദ്യോഗികമായി പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേസിൽ കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടില്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും എഡി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. നിലവിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തുന്ന അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
അന്വേഷണ സംഘം കൂടുതൽ പേരെ പ്രതിചേർത്തുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചതിലുള്ള സംതൃപ്തിയും അദ്ദേഹം പങ്കുവെച്ചു. കേസിൽ എസ്ഐടിയുടെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

