കോഴിക്കോട്: സംസ്ഥാനത്ത് തുടരുന്ന ഇന്ധനവില വർധനവ് സ്വകാര്യ ബസ് മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ, അടുത്തയാഴ്ച മുതൽ ബസ് സർവീസുകൾ നിർത്തിവെക്കാൻ നിർബന്ധിതരാകുമെന്ന് ബസുടമകൾ അറിയിച്ചു.
ഇതൊരു സമര പ്രഖ്യാപനമല്ലെന്നും, നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർവീസ് തുടരാൻ കഴിയാത്ത അവസ്ഥയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ വ്യക്തമാക്കി. വലിയ നഷ്ടം സഹിച്ചാണ് നിലവിൽ പലരും ബസ് ഓടിക്കുന്നത്.
ഈ പ്രതിസന്ധിക്ക് പരിഹാരമായി സ്വകാര്യ ബസുകൾക്ക് സബ്സിഡി നിരക്കിൽ ഡീസൽ ലഭ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾക്കില്ല.
നിരക്ക് വർധിപ്പിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ ഭാരമാകുമെന്നും, അത് നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ബസുടമകളുമായി ചർച്ച നടത്തണമെന്നും ഹംസ ഏരിക്കുന്നൻ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

