തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനങ്ങൾക്കിടയിലും, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ഡോ. രത്തൻ യു.
ഖേൽക്കർ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. അവധി ദിവസമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.
സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ഡോ. രത്തൻ യു.
ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച നടപടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലുൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നിയമനത്തെ അപലപിച്ച് സി.പി.എം നേതാവ് പി.
രാജീവ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. യു.ഡി.എഫിനെ ജയിപ്പിച്ചതിന് നൽകുന്ന പ്രതിഫലമാണിതെന്നാണ് പ്രധാന ആരോപണം.
എന്നാൽ, ഈ നിയമനത്തിൽ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകളുമില്ലെന്നും, കഴിവുറ്റ ഒരു ഉദ്യോഗസ്ഥനെയാണ് സർക്കാർ പരിഗണിച്ചതെന്നും മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം, മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ നിയമനങ്ങൾ മുൻനിർത്തി നേരത്തെയും ദേശീയ തലത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായും, എസ്.ഐ.ആർ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായും നിയമിച്ചതിനെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. “മോഷണം കൂടും തോറും പ്രതിഫലവും കൂടുമെന്നായിരുന്നു രാഹുലിന്റെ വിമര്ശനം.” ഈ പശ്ചാത്തലത്തിൽ, കേരളത്തിലെ ഈ പുതിയ നിയമനവും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അതേസമയം, സർക്കാർ നടപടിയെ പിന്തുണച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

