ഗുരുവായൂർ കേന്ദ്രീകരിച്ച് ഇന്ന് പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ വലിയ നിരതന്നെ അണിനിരക്കുന്നു. റവന്യു മന്ത്രി എ.പി.അനിൽകുമാർ – പ്രസീജ ദമ്പതികളുടെ മകൻ ഡോ.അർജുനും, മലപ്പുറം കാളികാവ് തൊട്ടാപ്പശേരി മുരളീധരൻ – മിനി ദമ്പതികളുടെ മകൾ ഡോ.
നിരോഷയും തമ്മിലുള്ള വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് സംസ്ഥാനത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും എംഎൽഎമാരും ക്ഷേത്രനഗരിയിൽ എത്തിച്ചേരുന്നത്. മുഖ്യമന്ത്രിയും മറ്റ് പ്രമുഖ നേതാക്കളും ഉൾപ്പെടെയുള്ളവർ വിവിധ ചടങ്ങുകൾക്കായി ഇന്ന് ഗുരുവായൂരിലുണ്ടാകും.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദർശനത്തിനെത്തുന്ന വി.ഡി.സതീശൻ, രാവിലെ ശീവേലിക്ക് ശേഷം 7 മണിയോടെ ദർശനം പൂർത്തിയാക്കും. എല്ലാ മാസവും മുടങ്ങാതെ ദർശനം നടത്തുന്ന ശീലമുള്ള വ്യക്തിയാണ് അദ്ദേഹം.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്ന് ആദ്യമായി ഗുരുവായൂരിലെത്തി ദർശനം നടത്തും. ഇതിനുപുറമെ, എല്ലാ മലയാള മാസം ഒന്നാം തീയതിയും ദർശനം പതിവാക്കിയ രമേശ് ചെന്നിത്തല, കഴിഞ്ഞ ദിവസം പുലർച്ചെ നിർമാല്യ ദർശനം നടത്തിയിരുന്നു.
ഇന്നും അദ്ദേഹം ക്ഷേത്രത്തിൽ ദർശനം നടത്തും. കൂടാതെ മന്ത്രിമാരായ പി.സി.വിഷ്ണുനാഥ്, എം.ലിജു, ബിന്ദു കൃഷ്ണ, കെ.എ.തുളസി എന്നിവരും ഇന്ന് ദർശനത്തിനായി ക്ഷേത്രത്തിലെത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

