കൊച്ചി: ഹോട്ടലിൽ അതിക്രമിച്ചു കയറി ലക്ഷങ്ങളുടെ മുതലുകൾ കവർന്ന കേസിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ടുപേരെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. ദിപു ഹജ്റ (26), രാജേഷ് ബുജൽ (26) എന്നിവരാണ് പിടിയിലായത്.
മാർച്ച് അഞ്ച് മുതൽ ഏപ്രിൽ ഇരുപത്തി മൂന്ന് വരെയുള്ള കാലയളവിലാണ് മോഷണം നടന്നത്. കുറുമശ്ശേരി കൈതാരൻ ഗോഡൗണിന് സമീപമുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറിയ പ്രതികൾ, ഇലക്ട്രിക് വയറുകൾ, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെ ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്.
പിടിയിലായ പ്രതികളിൽ ഒരാളായ ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പൊലീസ് സ്റ്റേഷനുകളിൽ മുൻപും കേസുകൾ നിലവിലുണ്ട്. ചെങ്ങമനാട്, ആലുവ ഭാഗങ്ങളിൽ നിന്നാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.
സബ് ഇൻസ്പെക്ടർമാരായ കെ പി അനിൽ കുമാർ, നവനീത്, എസ് സി പി ഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

