നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മാലിന്യ ഉറവിടങ്ങൾ നശിപ്പിക്കുന്നതിന്റെ ഭാഗമായി കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഫിലിപ്പ് അഞ്ചാനി നിർവഹിച്ചു.
വാർഡ് മെമ്പർ പൊന്നമ്മ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പരിപാടിയിൽ പൗരസമിതിയും കടമ്മനിട്ട
മാർത്തോമ്മ ഇടവക വികസന സംഘവും സജീവമായി പങ്കുചേർന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് മെഡിക്കൽ ഓഫീസർ ഡോ.
മഞ്ജു ഹനീഫ, ജെ.പി.എച്ച് നഴ്സ് എസ്.എം. നസീമ, ആശാവർക്കർ ആലീസ് കുര്യൻ എന്നിവർ നേതൃത്വം നൽകി.
കൂടാതെ, മനോജ് ഡേവിഡ് മാടപ്പള്ളിൽ, ജോസ് തോമസ്, വി.സി.സണ്ണി, ജോൺസൻ കൊച്ചുകിഴക്കേതിൽ, വി.ജെ. സാമുവൽ, ഗീവർഗീസ് ജോൺ, മനു എസ്.
കുറുപ്പ്, റോയ് കൊന്നക്കൽ, റോയ് ഒലിച്ചിറക്കൽ തുടങ്ങിയവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

