തിരുവനന്തപുരം: വൃക്കരോഗത്തെ തുടർന്ന് ദുരിതത്തിലായ പ്ലസ് വൺ വിദ്യാർഥിനി ചികിത്സയ്ക്കായുള്ള സാമ്പത്തിക സഹായം തേടുന്നു. അമ്പലത്തറ ചിത്രാ നഗർ കൊച്ചുപുതുവൽ വീട്ടിൽ എസ്.
അനിൽകുമാർ– എസ്.ശ്രീജ ദമ്പതികളുടെ മകൾ എസ്.അഹല്യ(16) ആണ് സുമനസ്സുകളുടെ സഹായം അഭ്യർഥിക്കുന്നത്. മണക്കാട് ഗവ.
ജിഎച്ച്എസ്എസിലെ വിദ്യാർഥിനിയായ അഹല്യ പരീക്ഷാഫലത്തിന്റെ കാത്തിരിപ്പിലാണ്. കഴിഞ്ഞ 11 മാസമായി ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് ഈ പെൺകുട്ടി.
കൂലിപ്പണിക്കാരനായ അനിൽകുമാറിന്റെ തുച്ഛമായ വരുമാനത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന ഈ കുടുംബത്തിന്, മകളുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ഇതിനായി ഈ മാസം 29-ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്. മകൾക്ക് വൃക്ക നൽകാൻ അമ്മ ശ്രീജ സന്നദ്ധയാണെങ്കിലും, ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കും ആവശ്യമായ വലിയൊരു തുക കണ്ടെത്താൻ കഴിയാതെ കുടുംബം നെട്ടോട്ടം ഓടുകയാണ്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും ചെറിയ സഹായങ്ങളാൽ ഇതുവരെ പിടിച്ചുനിന്നുവെങ്കിലും, കടക്കെണിയിലായ കുടുംബത്തിന് മുന്നിൽ ഇപ്പോൾ മറ്റ് വഴികളില്ല. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്കായി അഹല്യയുടെ പിതാവ് അനിൽകുമാറിന്റെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മണക്കാട് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന അക്കൗണ്ട് വിവരങ്ങൾ ഉപയോഗിക്കാം:
അക്കൗണ്ട് വിവരങ്ങൾ
യുപിഐ അക്കൗണ്ട് നമ്പർ: 9995093921
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

