മൂവാറ്റുപുഴയിലെ വാടക വീട്ടിൽ അനധികൃതമായി കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ച കേസിൽ പശ്ചിമ ബംഗാൾ സ്വദേശിയായ നന്തു മൊണ്ടാൽ (30) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇയാൾക്ക് ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അധികമായി ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി കെ എൻ ഹരി കുമാർ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ജ്യോതി കുമാർ ഹാജരായി. 2023 ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പെരുമ്പാവൂർ എക്സൈസ് ഇൻസ്പെക്ടർ കെ വിനോദും സംഘവും ചേർന്നാണ് പ്രതിയുടെ വാടക വീട്ടിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയത്. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനു ആണ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

