മഹാരാഷ്ട്രയിൽ ഇന്ധനക്ഷാമം ഉണ്ടാകുമെന്ന അഭ്യൂഹങ്ങളെത്തുടർന്ന് സംസ്ഥാനത്തുടനീളം പെട്രോളും ഡീസലും വൻതോതിൽ വാങ്ങിക്കൂട്ടുന്ന പ്രവണത വർധിക്കുന്നു. ഈ മാസം ആദ്യ രണ്ടാഴ്ചയിൽ മാത്രം ഇന്ധന വിൽപനയിൽ 20 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിപണിയിലെ സാഹചര്യം വിലയിരുത്തുമ്പോൾ, 19-ാം തീയതി മാത്രം സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് 42 ശതമാനം കൂടുതൽ ഡീസലും 21 ശതമാനം കൂടുതൽ പെട്രോളുമാണ് വിറ്റഴിച്ചത്. വാഷിം, അകോള, ജൽഗാവ്, ഛത്രപതി സംഭാജിനഗർ, പർഭണി, ബീഡ് തുടങ്ങിയ ജില്ലകളിലെ പമ്പുകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
പലയിടങ്ങളിലും ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥയും ഉടലെടുക്കുന്നുണ്ട്. പ്രത്യേകിച്ച് അകോളയിൽ ഡീസൽ വിൽപനയിൽ 111 ശതമാനവും വാഷിമിൽ 109 ശതമാനവുമാണ് വർധനയുണ്ടായത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകളാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നതും പമ്പുകളിൽ നീണ്ട നിര രൂപപ്പെടാൻ കാരണമാകുന്നതും.
കൃത്യമായ ഉറവിടമില്ലാത്ത ഇത്തരം പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദേശം ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

