കേരളത്തിലെ വിപണിയിൽ സ്വർണവിലയിൽ വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 40 രൂപയാണ് ഇന്ന് വർധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,580 രൂപയായി ഉയർന്നു. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,16,640 രൂപയാണ്.
ഇന്നലെ രാവിലെ ഇത് 1,16,920 രൂപയായിരുന്നു. ഈ മാസത്തെ സ്വർണവിലയിലെ ചാഞ്ചാട്ടം വിപണിയെ സാരമായി ബാധിക്കുന്നുണ്ട്.
മെയ് 13-ന് കേന്ദ്രസർക്കാർ സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ ഒറ്റദിവസം കൊണ്ട് പവന് 10,200 രൂപയുടെ വൻ വർധനവാണ് ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 1,23,120 രൂപയായിരുന്നു.
സ്വർണ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇറക്കുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ നടപടി വിപരീതഫലമാണുണ്ടാക്കുകയെന്നും, സ്വർണക്കടത്ത് വർധിക്കാൻ ഇത് കാരണമാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.
15 ശതമാനം തീരുവ നിലനിന്ന കാലയളവിൽ ഇന്ത്യയിലേക്ക് ആയിരം ടൺ സ്വർണം ഇറക്കുമതി ചെയ്തപ്പോൾ, 6 ശതമാനം തീരുവ ഉണ്ടായിരുന്നപ്പോൾ ഇറക്കുമതി 800 ടണ്ണിൽ താഴെയായിരുന്നുവെന്നും അവർ വിശദീകരിച്ചു. കെജിഎസ്എംഎ (KGSMA) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ നാസർ, പ്രസിഡന്റ് കെ.സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്.
സി.വി എന്നിവരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഈ മാസത്തെ സ്വർണവില (പവൻ നിരക്കിൽ):
മെയ് 1: 1,11,720 (രാവിലെ), 1,10,280 (ഉച്ചയ്ക്ക്), 1,09,720 (വൈകീട്ട്)
മെയ് 2: 1,10,680
മെയ് 3: 1,10,680
മെയ് 4: 1,10,680 (രാവിലെ), 1,09,720 (ഉച്ചയ്ക്ക്)
മെയ് 5: 1,09,400 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
മെയ് 6: 1,10,960 (രാവിലെ), 1,11,560 (ഉച്ചയ്ക്ക്)
മെയ് 7: 1,11,800 (രാവിലെ), 1,12,200 (ഉച്ചയ്ക്ക്)
മെയ് 8: 1,11,960
മെയ് 9: 1,11,720
മെയ് 10: 1,11,720
മെയ് 11: 1,11,560 (രാവിലെ), 1,12,520 (വൈകീട്ട്)
മെയ് 12: 1,12,920
മെയ് 13: 1,23,220 (രാവിലെ – മാസത്തെ ഏറ്റവും ഉയർന്ന വില), 1,18,800 (ഉച്ചയ്ക്ക്)
മെയ് 14: 1,19,040
മെയ് 15: 1,17,400 (രാവിലെ), 1,15,600 (ഉച്ചയ്ക്ക്)
മെയ് 16: 1,14,800
മെയ് 17: 1,14,800
മെയ് 18: 1,14,400
മെയ് 19: 1,15,000
മെയ് 20: 1,16,120
മെയ് 21: 1,17,280
മെയ് 22: 1,16,920
മെയ് 23: 1,16,640
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

