തൃശൂർ പെരിങ്ങാവിൽ ആന ഇടഞ്ഞതിനെത്തുടർന്ന് പ്രദേശത്ത് ആശങ്ക. കൊല്ലത്ത് നിന്നും ഫോട്ടോഷൂട്ടിനായി രണ്ടുദിവസം മുൻപ് തൃശൂരിൽ എത്തിച്ച ആനയാണ് അക്രമാസക്തമായത്.
മേയ് 23, 2026 രാവിലെയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പാലസ് റോഡിലൂടെ കൊണ്ടുപോകുന്നതിനിടെയാണ് ആന അക്രമാസക്തനായത്.
നിയന്ത്രണം വിട്ട ആന സമീപത്തെ വീടിന്റെ മതിൽ തകർക്കുകയും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു.
ഇതുവരെ നാല് കാറുകൾ തകർത്തതായാണ് പ്രാഥമിക വിവരം. നിലവിൽ ഗാന്ധിനഗറിലെ ജനവാസ മേഖലയിലാണ് ആനയുള്ളത്.
വിവരമറിഞ്ഞ് എലിഫന്റ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ തളയ്ക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

