ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) സാമ്പത്തിക പ്രതിസന്ധിയും ലീഗിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വവും രൂക്ഷമാകുന്നു. ലീഗിന്റെ നിലവിലെ ഘടനയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി ക്ലബ്ബുകള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി.
കേരള ബ്ലാസ്റ്റേഴ്സ് അടക്കമുള്ള നാല് പ്രധാന ക്ലബ്ബുകള്‍ തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഈ ആശങ്ക പങ്കുവെച്ചത്. ലീഗിന്റെ പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക സുസ്ഥിരതയിലുള്ള ആശങ്കകളും, ഭാവിയെക്കുറിച്ചുള്ള അവ്യക്തതയുമാണ് ക്ലബ്ബുകളെ ഇത്തരമൊരു കടുത്ത നിലപാടിലേക്ക് എത്തിച്ചത്.
ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് സാമ്പത്തിക ഭദ്രതയുള്ള ഒരു ലീഗ് അത്യന്താപേക്ഷിതമാണെന്ന് ക്ലബ്ബുകള്‍ വിലയിരുത്തുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (AIFF) മുന്നില്‍ പുതിയ നിര്‍ദേശങ്ങളും ബദല്‍ പ്ലാനുകളും ക്ലബ്ബുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.
നേരത്തെ, കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ ലീഗ് നടത്തിപ്പിലെ പോരായ്മകളെക്കുറിച്ച് പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ക്ലബ്ബുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന തരത്തിലുള്ള ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

