പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കൊച്ചി പൗരാവലി നൽകുന്ന സ്വീകരണ പരിപാടി ഈ മാസം 24-ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
രാവിലെ 10.30-ന് ആരംഭിക്കുന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കുമെന്ന് എറണാകുളം ഡിസിസി നേതൃയോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. എറണാകുളം ഡിസിസി സംഘടിപ്പിച്ച യോഗം മുൻ മന്ത്രി കെ.
ബാബു ഉദ്ഘാടനം ചെയ്തു. “ജനവിരുദ്ധ സർക്കാരിന് ജനങ്ങൾ നൽകിയ ശക്തമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് വിധിയെന്ന്” അദ്ദേഹം അഭിപ്രായപ്പെട്ടു.
“കഴിഞ്ഞ 10 വർഷം എറണാകുളം ജില്ലയെ ക്രൂരമായി അവഗണിച്ചവർക്കുള്ള തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാർ ജനങ്ങൾക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചതെന്നും” കെ.
ബാബു കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ടി.ജെ.
വിനോദ് എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ്, ജയ്സൺ ജോസഫ്, ജനറൽ സെക്രട്ടറിമാരായ ബി.എ.
അബ്ദുൽ മുത്തലിബ്, ഐ.കെ. രാജു, എം.ആർ.
അഭിലാഷ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ പങ്കെടുത്തു. എൻ.
വേണുഗോപാൽ, ശ്രീനിവാസൻ കൃഷ്ണൻ, സക്കീർ ഹുസൈൻ, തമ്പി സുബ്രമണ്യം, കെ.ബി. മുഹമ്മദ് കുട്ടി, ചാൾസ് ഡയസ്, പി.കെ.
അബ്ദുൽ റഹ്മാൻ, സേവ്യർ തായഞ്ചേരി, വി.കെ. ശശികുമാർ, ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, അബ്ദുൾ ലത്തീഫ്, എം.പി.
ശിവദത്തൻ, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവരും ചർച്ചകളിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

