പീരുമേട് നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് പരസ്യ വിമര്‍ശനമുന്നയിച്ച സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചു.
അദ്ദേഹത്തെ ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും നീക്കം ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. പീരുമേട്ടിലെ സ്ഥാനാര്‍ഥിയായിരുന്ന കെ.
സലീംകുമാറിന്റെ പേരിലുള്ള 12 ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് അന്വേഷണം വേണമെന്ന് കെ.കെ. ശിവരാമന് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
പീരുമേടിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ, സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയെന്ന് കാണിച്ച് അദ്ദേഹം പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു. സംഘടനാപരമായ മര്യാദകള്‍ പാലിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ജില്ലാ എക്സിക്യൂട്ടീവ് യോഗം ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
ഈ സാഹചര്യത്തില്‍ നടപടി അനിവാര്യമാണെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. അടിയന്തരമായി ചേര്‍ന്ന ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് ശിവരാമനെതിരായ നടപടി സംബന്ധിച്ച തീരുമാനമുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

