മാനന്തവാടി വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസിനെ (46) വയോധികയുടെ കമ്മൽ കവർന്ന കേസിൽ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അയൽവാസിയായ 85 വയസ്സുകാരി കല്യാണിയുടെ കമ്മലാണ് ഇയാൾ തട്ടിയെടുത്തത്.
കഴിഞ്ഞ 17-ാം തീയതി വൈകിട്ടായിരുന്നു സംഭവം. കല്യാണിയുടെ വീട്ടിലെത്തിയ സനീഷ് തോമസ്, അവരുമായി സംസാരിച്ചു നിൽക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും തുടർന്ന് ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ഈ സമയം കല്യാണിയുടെ ഇടതു കാതിലുണ്ടായിരുന്ന അര പവനോളം വരുന്ന കമ്മൽ പ്രതി കവർന്നു. ആക്രമണത്തെത്തുടർന്നുണ്ടായ വേദനയെത്തുടർന്ന്, പ്രതി മടങ്ങിയ ശേഷം കല്യാണി വിവരങ്ങൾ മരുമകളോട് വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ട വിവരം സ്ഥിരീകരിച്ചത്.
ഇതേത്തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മാനന്തവാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയ നിലയിൽ കവർന്ന കമ്മൽ പൊലീസ് കണ്ടെടുത്തു.
എസ്എച്ച്ഒ പി.റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

