സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിലൂടെ അമ്മയെക്കുറിച്ച് അശ്ലീല സന്ദേശമയച്ചുവെന്നാരോപിച്ച് പ്ലസ് ടു വിദ്യാർത്ഥിയായ പതിനേഴുകാരനെതിരെ ക്രൂരമായ കയ്യേറ്റം. എളമക്കരയിലെ ഒരു വീട്ടിലേക്ക് വരുത്തിയാണ് നാൽപ്പതുകാരിയും ഇവരുടെ മകനായ പതിനേഴുകാരനും സുഹൃത്തുക്കളും ചേർന്ന് വിദ്യാർത്ഥിയെ മർദ്ദിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നാൽപ്പതുകാരിയെയും പ്രായപൂർത്തിയാകാത്ത നാല് പേരെയും എളമക്കര പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. മർദ്ദനത്തിന് പ്രധാനമായും പ്രേരണ നൽകിയത് നാൽപ്പതുകാരിയായ സ്ത്രീയാണെന്നാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.
ഇവർ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ പതിനേഴുകാരന്റെ സ്വകാര്യഭാഗങ്ങളിലടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
കൂടാതെ, ഈ മർദ്ദന ദൃശ്യങ്ങൾ പ്രതികൾ തന്നെ വാട്സാപ്പ് വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

