കോഴിക്കോട് ജില്ലയിൽ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ തയ്യൽക്കട ഉടമ പിടിയിൽ.
താമരശ്ശേരി പുതുപ്പാടി സ്വദേശി കെ.കെ.മുസ്തഫ (54) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 19-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തയ്യൽക്കടയിൽ തയ്ക്കാൻ നൽകിയ വസ്ത്രം വാങ്ങാനെത്തിയ യുവതിയോട് കടയുടമയായ പ്രതി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. സംഭവത്തെത്തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

