എടത്വയിലെ ഒരു കുടുംബത്തിൽ നിന്നും വ്യത്യസ്തമായ കാഴ്ച. ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് സഹോദരിമാർ ഒരേസമയം വിദ്യാലയത്തിൽ പ്രവേശനം നേടി.
അൻവി എലിസബത്ത് ബിബിൻ, ജാൻവി എലിസബത്ത് ബിബിൻ, തൻവി എലിസബത്ത് ബിബിൻ എന്നിവരാണ് നിരണം കടപ്ര സെന്റ് ജോർജ് യുപി സ്കൂളിലെ എൽകെജി ക്ലാസിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്. ആനാരി കന്നേൽ കയ്യാലത്ത് ബിബിന്റെയും നിരണം കിഴക്കുംഭാഗം ചുങ്കത്തിൽ അനുവിന്റെയും മക്കളാണ് ഇവർ.
വിദേശത്ത് ജോലി ചെയ്യുന്ന ബിബിൻ പ്രവാസിയായതിനാൽ, മാതാവിന്റെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് കുട്ടികൾ സ്കൂളിലെത്തിയത്. ഒരേ സമയം മൂന്ന് പേരും ഒരേ ക്ലാസിലെത്തുന്നത് സഹപാഠികൾക്കും അധ്യാപകർക്കും ഏറെ കൗതുകമുണർത്തുന്ന അനുഭവമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

