മോഡലിങ്ങിന്റെ മറവിൽ പ്രവർത്തിച്ചു വന്ന സെക്സ് റാക്കറ്റ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ ഏജന്റാണ് ബിലാൽ എന്ന് പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിലെ ഒന്നാം പ്രതി സിന്ധുവിന്റെ മൊഴി പ്രകാരം, യുവതികളെ ദുബായിലേക്ക് അയക്കുന്നതിന് അനുസരിച്ചുള്ള പ്രതിഫലമാണ് ബിലാലിന് ലഭിച്ചിരുന്നത്. റാക്കറ്റിന്റെ പ്രവർത്തനം പൂർണ്ണമായും ദുബായ് കേന്ദ്രീകരിച്ചായിരുന്നുവെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
ബിലാലും അലീനയും ഒരേസമയം ദുബായിൽ എത്തിയതായും, ഇവർ തമ്മിൽ വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീകുമാർ എന്ന ബിലാലിനെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജൂൺ 5 വരെ റിമാൻഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതി സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ‘അലീസ ഇവെന്റ്സ്’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്തിരുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരിയിൽ നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4,70,000 രൂപ പ്രതികൾ കൈക്കലാക്കി.
20.02.2026-ന് സിന്ധു നൽകിയ രേഖകളുമായി ദുബായിൽ എത്തിയ യുവതിയെ പ്രതികൾ തടങ്കലിൽ വെക്കുകയായിരുന്നു. ദുബായ് റോളാർ സ്ട്രീറ്റിലെ ബർദുബായി അൽസലാം അപ്പാർട്ട്മെന്റിലെ 607-ാം നമ്പർ മുറിയിൽ വെച്ച് പരാതിക്കാരിയുടെ പാസ്പോർട്ടും മൊബൈൽ ഫോണും പ്രതികൾ ബലമായി പിടിച്ചെടുത്തു.
തുടർന്ന് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ പ്രതികൾ, ദൃശ്യങ്ങൾ പരാതിക്കാരിയുടെ ഭർത്താവിനും ബന്ധുക്കൾക്കും അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

