പെരുമ്പാവൂർ ഒക്കൽ നമ്പിളി കവലയിൽ വിമാനം അമിതമായി താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേച്ചിൽ ഓടുകൾ തകർന്നു. മാണിക്കത്താൻ എം.വി.ജോയിയുടെ വീടിന്റെ 120 ഓടുകളാണ് ഇത്തരത്തിൽ പറന്നുപോയത്.
ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ഏകദേശം 1000 രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിനായി എത്തിയ വിമാനം അസാധാരണമായ രീതിയിൽ താഴ്ന്നു പറന്നതാണ് അപകടകാരണമെന്നാണ് നിഗമനം. ഇതേ പ്രദേശത്ത് സമാനമായ സാഹചര്യം മുൻപും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പണ്ടാല പ്രസാദിന്റെ വീടിന്റെ മേച്ചിൽ ഓടുകൾ വിമാനങ്ങൾ താഴ്ന്നു പറന്നതിനെത്തുടർന്ന് മൂന്നു തവണ തകർന്നിട്ടുണ്ട്. സംഭവത്തിൽ സിയാൽ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്ന് പരാതിക്കാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

