കോട്ടയം–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഗുഡ്വിൽ ബസിലെ ജീവനക്കാർക്കെതിരെ കടുത്തുരുത്തി പൊലീസിൽ പരാതി. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ ബസിൽ നിന്ന് ഇറങ്ങാൻ അനുവദിക്കാതെ വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട
തർക്കത്തിനിടെ ജീവനക്കാർ ദമ്പതികളെ മർദിച്ചെന്നാണ് ആരോപണം. അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനി രജീഷ സജീവാണ് കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:15-ഓടെ കടുത്തുരുത്തി ടൗണിൽ വച്ചായിരുന്നു സംഭവം. രജീഷയും ഭർത്താവ് സജീവുമൊത്ത് മകളും കോട്ടയത്ത് നിന്ന് ബസിൽ കയറിയിരുന്നു.
ബസ് കടുത്തുരുത്തിയിൽ നിർത്തിയ ഉടൻ ജീവനക്കാരൻ വാഹനം വേഗത്തിൽ മുന്നോട്ടെടുക്കാൻ ബഹളം വച്ചെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കുട്ടിക്ക് ഇറങ്ങാനുണ്ടെന്ന് സജീവും രജീഷയും അറിയിച്ചതോടെ കണ്ടക്ടറുമായി തർക്കം ഉടലെടുത്തു.
ഇതിനുശേഷം കുട്ടി ബസിൽ നിന്ന് താഴെയിറങ്ങിയെങ്കിലും, കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെയും തടസ്സം പിടിക്കാനെത്തിയ രജീഷയെയും മർദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

