കോട്ടയം കടുത്തുരുത്തിയിൽ ബസ് ജീവനക്കാരുടെ മർദനത്തിനിരയായ ദമ്പതികളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അറുനൂറ്റിമംഗലം മുളക്കുളം സ്വദേശിനി രജീഷ സജീവാണ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്.
കോട്ടയം-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ‘ഗുഡ്വിൽ’ ബസിലെ ജീവനക്കാർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15-ഓടെ കടുത്തുരുത്തി ടൗണിൽ വെച്ചാണ് സംഭവങ്ങളുടെ തുടക്കം.
രജീഷയും ഭർത്താവ് സജീവുമൊത്ത് തങ്ങളുടെ മകളുമൊത്ത് കോട്ടയത്തുനിന്നും യാത്ര ചെയ്യുകയായിരുന്നു. കടുത്തുരുത്തിയിൽ എത്തിയപ്പോൾ ബസ് വേഗത്തിൽ മുന്നോട്ടെടുക്കാൻ ജീവനക്കാർ ബഹളം വെച്ചതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ മകൾക്ക് ഇറങ്ങാനുണ്ടെന്ന് ദമ്പതികൾ അറിയിച്ചതിനെ തുടർന്ന് കണ്ടക്ടറുമായി വാക്കുതർക്കം ഉടലെടുത്തു. കുട്ടി ബസിൽ നിന്ന് താഴെയിറങ്ങിയതിന് പിന്നാലെ കണ്ടക്ടറും ഡ്രൈവറും ചേർന്ന് സജീവിനെ മർദിക്കുകയായിരുന്നു.
ഇത് തടയാൻ ശ്രമിച്ച രജീഷയെയും ജീവനക്കാർ ഉപദ്രവിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കടുത്തുരുത്തി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

