തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ ജി.പി. നന്ദന സേലം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നു.
സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് നന്ദനയുടെ ഔദ്യോഗിക നിയമനം. ചുമതലയേൽക്കുന്നതിന് മുന്നോടിയായി നന്ദന ഉൾപ്പെടെയുള്ള പത്തംഗ ഐഎഎസ് സംഘം തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചിരുന്നു.
ഈ കൂടിക്കാഴ്ച തനിക്ക് വലിയ പ്രചോദനമേകിയെന്ന് നന്ദന പറഞ്ഞു. “യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക”–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന. സന്ദർശന വേളയിൽ ഡാനിയേൽ ഗോൾമാൻ രചിച്ച ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് നന്ദനയും സംഘവും സമ്മാനമായി നൽകി.
തങ്ങൾക്ക് ലഭിച്ച സ്വീകരണം ഏറെ ഹൃദ്യമായിരുന്നുവെന്നും അവർ വ്യക്തമാക്കി. കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ 2017-19 ബാച്ച് വിദ്യാർഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
മികച്ച മികവോടെ പരിശീലനം പൂർത്തിയാക്കിയാണ് നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി സേവനത്തിന് തുടക്കം കുറിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

