കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന എം.എം റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തിയ യുവാവിന് ദുരനുഭവം. താൻ ഓർഡർ ചെയ്ത കറിയിൽ നിന്ന് മുറിവിൽ കെട്ടുന്ന ബാൻഡേജ് ലഭിച്ചതായാണ് പരാതി.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ സന്ദർശിക്കാനെത്തിയ യുവാവ് ഭക്ഷണം കഴിക്കാനായി ഈ ഹോട്ടലിൽ പ്രവേശിക്കുകയായിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് കറിയിൽ ബാൻഡേജ് ശ്രദ്ധയിൽപ്പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ യുവാവ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോർപറേഷൻ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പരിശോധനയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ പൂട്ടാൻ ആരോഗ്യ വിഭാഗം നിർദേശം നൽകി. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.പി ഷൈലേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.
ശ്രീജിത്ത്, കെ. സതീഷ് ബാബു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

