കളമശേരി കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷവും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതായി പരാതി. ഓഡിറ്റോറിയത്തിൽ ആവശ്യത്തിന് ഫാനുകൾ സ്ഥാപിക്കാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.
പൊതുജനങ്ങൾക്കായി ഓഡിറ്റോറിയം തുറന്നുകൊടുത്തെങ്കിലും കടുത്ത ചൂടിൽ വലയുകയാണ് സന്ദർശകർ. ഇന്നലെ ആരംഭിച്ച ചെസ് ടൂർണമെന്റിനെത്തിയവരാണ് കടുത്ത ദുരിതം അനുഭവിച്ചത്.
പങ്കെടുത്തവരിൽ ഭൂരിഭാഗവും കുട്ടികളായതിനാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമായി. ചൂട് കുറയ്ക്കുന്നതിനായി സംഘാടകർ പെഡസ്റ്റൽ ഫാനുകൾ എത്തിച്ചെങ്കിലും അവ ഫലപ്രദമായില്ലെന്ന് മത്സരാർഥികളും രക്ഷിതാക്കളും പരാതിപ്പെടുന്നു.
2023 നവംബർ 25ന് നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ദാരുണമായ സംഭവത്തിന് ശേഷം സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഓഡിറ്റോറിയം അടച്ചിട്ടിരുന്നു. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വലിയ തുക ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
എന്നാൽ, ഓഡിറ്റോറിയത്തിൽ സ്ഥിരമായി ഫാനുകൾ സ്ഥാപിക്കുന്നതിൽ അധികൃതർ അനാസ്ഥ കാട്ടിയെന്നാണ് ഉയരുന്ന വിമർശനം. പുറത്തുനിന്നുകൊണ്ടുവരുന്ന ഫാനുകൾ ഉപയോഗിക്കുന്നതിനായി പ്ലഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

