ഉഡുപ്പി മണിപ്പാലിലെ വാടക വീട്ടിൽ താമസിച്ചിരുന്ന യുവതിയെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ യുവതിയെ മണിപ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. അങ്കോള ഖേനി സ്വദേശിനിയായ സുഷമ അന്നപ്പ നായിക്കിനെയാണ് (31) പൊലീസ് കസ്റ്റഡിയിലെടുത്തത്.
മണിപ്പാലിൽ ജോലി ചെയ്തുവരുന്ന അങ്കോള സ്വദേശിനിയായ യോഗിതയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഈ മാസം 12-ാം തീയതി പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ജോലി കഴിഞ്ഞ് സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ബോധരഹിതയായ നിലയിൽ യോഗിതയെ കണ്ടെത്തിയത്. ആക്രമണത്തിനിടെ യോഗിതയുടെ സ്വർണമാലയും കമ്മലുകളും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, സിമന്റ് കട്ട
ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സംഭവത്തിന് ശേഷം സംശയം ഒഴിവാക്കുന്നതിനായി പ്രതിയായ സുഷമ, യോഗിതയെ ആശുപത്രിയിലേക്ക് മാറ്റാൻ സഹായിക്കാനെന്ന വ്യാജേന സ്ഥലത്തെത്തിയിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സാമ്പത്തിക ബാധ്യതകളാണ് മോഷണത്തിന് പ്രേരിപ്പിച്ചതെന്ന് സുഷമ പൊലീസിനോട് സമ്മതിച്ചു.
പ്രതിയിൽ നിന്ന് യോഗിതയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

