പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതിയുടെ മരണത്തിൽ ആത്മഹത്യാ സാധ്യത പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ട് കുടുംബാംഗങ്ങൾ രംഗത്തെത്തി.
പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം വാങ്ങിയത് സോനയാണെങ്കിലും, അവർ അത്തരമൊരു കടുംകൈ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ. സംഭവം ആത്മഹത്യയാണെന്ന പൊലീസിന്റെ പ്രാഥമിക നിഗമനങ്ങൾക്ക് വിരുദ്ധമായ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
പെട്രോൾ രജിൻ ലാൽ നിർബന്ധിച്ച് വാങ്ങിപ്പിച്ചതാകാം എന്ന സംശയം സോനയുടെ അമ്മ വസന്ത ഉന്നയിച്ചു. സംഭവദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്ന് വസന്ത വ്യക്തമാക്കി.
“എന്തെങ്കിലും വിഷയം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.” രണ്ട് ദിവസത്തിനുള്ളിൽ വീട്ടിലെത്തുമെന്ന് സോന അറിയിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. ഗർഭകാലത്തെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് രണ്ട് മാസം പാലേരിയിലെ സ്വന്തം വീട്ടിലായിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് തിരികെ കൊണ്ടുപോയത്.
കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മകൾക്ക് നീതി ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലുള്ള രജിൻ ലാലിന്റെ പിതാവ് രാജൻ ആരോപണങ്ങൾ നിഷേധിച്ചു.
തന്റെ മകന്റെ മേൽ പൂർണ്ണമായും കുറ്റം ചുമത്താൻ ശ്രമം നടക്കുന്നതായി അദ്ദേഹം ആരോപിച്ചു. “സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.
പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്” എന്ന് രാജൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

