കാസർകോട് ജില്ലയിലെ ഗതാഗത മേഖലയിൽ നിർണ്ണായകമായ ചെർക്കള – കല്ലട്ക്ക സംസ്ഥാനാന്തര പാതയുടെ നവീകരണത്തിനായി 29.83 കോടി രൂപ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. പദ്ധതിയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കുന്നതിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് അനുമതി നൽകിയത്.
റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിയുക്ത എംഎൽഎ കല്ലട്ര മാഹിൻ മുഖ്യമന്ത്രിയുമായി നേരിൽ കൂടിക്കാഴ്ച നടത്തുകയും, അടിയന്തര സാഹചര്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഭരണപരമായ ഈ തീരുമാനം ഉണ്ടായത്. റോഡ് ബിറ്റുമിൻ കോൺക്രീറ്റ് ചെയ്യുന്നതിനാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്.
കിഫ്ബി പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ പുതിയ തീരുമാനങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലും, പ്രത്യേക ഇളവുകൾ നൽകിയാണ് ഈ പദ്ധതിക്ക് അനുമതി നൽകിയിരിക്കുന്നത്. കിഫ്ബി പ്രവൃത്തികൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട
സർക്കാർ തീരുമാനങ്ങൾ ഈ മാസം 27-ന് പുറത്തുവരുമെന്നാണ് സൂചന. വരാനിരിക്കുന്ന കാലവർഷം ശക്തിപ്രാപിക്കുന്നതിന് മുൻപായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയില്ലെങ്കിൽ പാതയിലെ ഗതാഗതം ഏറെ ദുഷ്കരമാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

