കൊട്ടാരക്കര വയയ്ക്കൽ സ്വദേശിയായ ജി.പി. നന്ദന തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക സേവനത്തിന് തുടക്കം കുറിക്കുന്നു.
സേലം ജില്ലയിലാണ് നന്ദനയുടെ ആദ്യ നിയമനം. സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയതിന് പിന്നാലെ, ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സഹപ്രവർത്തകരായ പത്ത് ഉദ്യോഗസ്ഥർക്കൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ നേരിൽ സന്ദർശിച്ചു.
ഈ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ഇങ്ങനെ പറഞ്ഞു: ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’.
മുഖ്യമന്ത്രിയുടെ വാക്കുകൾ തങ്ങൾക്ക് വലിയ പ്രചോദനമേകിയെന്ന് നന്ദന വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് നന്ദന സമ്മാനിച്ചു.
മുഖ്യമന്ത്രിയിൽ നിന്ന് വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും നന്ദന കൂട്ടിച്ചേർത്തു. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റിലാണ് നന്ദന സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

