പെരുമ്പാവൂർ കേന്ദ്രീകരിച്ച് ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന യുവാവിനെതിരെ കാപ്പ (KAAPA) നിയമപ്രകാരം നടപടി സ്വീകരിച്ചു. മാറാമ്പിള്ളി മുടിക്കൽ തുകലിൽ വീട്ടിൽ ഉവൈസിനെയാണ് (40) കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടത്.
എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്.സുദർശൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ജി.പ്രിയങ്കയാണ് നടപടിക്ക് ഉത്തരവിട്ടത്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ, അടിപിടി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഉവൈസ്. കഴിഞ്ഞ ഫെബ്രുവരിയിൽ പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വെച്ച് ബംഗാൾ സ്വദേശിയായ വ്യക്തിയുടെ മൊബൈൽ ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിക്കുകയും, ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്ത സംഭവമാണ് പ്രതിക്കെതിരായ കർശന നടപടിക്ക് ആധാരം.
ഈ കേസിൽ പെരുമ്പാവൂർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ.
അനിൽ കുമാർ, സബ് ഇൻസ്പെക്ടർമാരായ ജോജോ ജോർജ്, ജോബി ജോർജ്, എസ്.എൽ.അർജുൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ.സുധീർ, എം.ബി.സുബൈർ, സിവിൽ പൊലീസ് ഓഫിസർ എ.കെ.നജ്മി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസുമായി ബന്ധപ്പെട്ട നടപടികൾക്ക് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

