കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി-മണിമല-കുളത്തുമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മന്നനാനി ഭാഗത്ത് കലുങ്ക് നിർമാണം ആരംഭിക്കുന്നതിനെത്തുടർന്നാണ് അധികൃതർ കർശന ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.
നിർമാണ മേഖലയിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതനുസരിച്ച് ചിറക്കടവ് മൂന്നാം മൈലിൽ നിന്ന് നിർമാണ മേഖലയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
കലുങ്കിന്റെ കോൺക്രീറ്റിംഗ് ജോലികൾ വേഗത്തിലാക്കുന്നതിനും, നിർമാണ സാമഗ്രികൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനുമാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. പൊതുജനങ്ങൾ ഗതാഗത നിയമങ്ങളും ഔദ്യോഗിക നിർദേശങ്ങളും പാലിച്ച് നിർമാണ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

