തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗിക ചുമതലയേൽക്കുന്നതിന് മുന്നോടിയായി, കൊട്ടാരക്കര സ്വദേശിയായ ജി.പി. നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി.
ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ പത്ത് ഉദ്യോഗാർത്ഥികളടങ്ങുന്ന സംഘത്തോടൊപ്പമാണ് നന്ദന മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ഈ കൂടിക്കാഴ്ച തനിക്ക് വലിയ പ്രചോദനമേകിയെന്ന് ജി.പി.
നന്ദന പ്രതികരിച്ചു. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകൾ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്ന് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ നന്ദന വ്യക്തമാക്കി. കൂടിക്കാഴ്ചയുടെ ഭാഗമായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദന മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി.
തങ്ങൾക്ക് വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ താമസിക്കുന്ന ജി.പി.
നന്ദന, കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2017-19 ബാച്ച് വിദ്യാർത്ഥിനിയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിൽ ആരംഭിച്ച സിവിൽ സർവീസ് പരിശീലനത്തിലെ മികവുറ്റ പ്രകടനത്തിലൂടെയാണ് നന്ദന സിവിൽ സർവീസ് പരീക്ഷയിൽ വിജയം കൈവരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

