തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി ശ്രദ്ധേയമായ കൂടിക്കാഴ്ചകൾ അരങ്ങേറി. തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട
ടി.കെ.ഗോവിന്ദൻ, സഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെ നേരിട്ടെത്തി അഭിവാദ്യം ചെയ്തു. പിണറായി വിജയനടുത്തെത്തി ഹസ്തദാനം നൽകിയ ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞാ കർമ്മം പൂർത്തിയാക്കിയത്.
തുടർന്ന് പ്രോ ടേം സ്പീക്കർ ജി.സുധാരകനെയും അദ്ദേഹം അഭിവാദ്യം ചെയ്തു. സഗൗരവമായിരുന്നു ടി.കെ.ഗോവിന്ദന്റെ സത്യപ്രതിജ്ഞ.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ടി.കെ.ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ വസതി സന്ദർശിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ സജീവ ചർച്ചയായിരുന്നു. ഭാര്യയോടൊപ്പം വസതിയിലെത്തിയ അദ്ദേഹം കോടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും, അവിടെയുണ്ടായിരുന്ന ഓർമ ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു.
പാർട്ടി വിട്ട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ശേഷം ഒരു സിപിഎം നേതാവിന്റെ വസതിയിൽ ഇത്തരത്തിൽ സന്ദർശനം നടത്തിയത് ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.
ഗോവിന്ദൻ അപ്രതീക്ഷിതമായാണ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരത്തിനിറങ്ങിയത്. എം.വി.ഗോവിന്ദന്റെ സിറ്റിങ് സീറ്റായ തളിപ്പറമ്പിൽ അദ്ദേഹത്തിന് പകരം ഭാര്യ പി.കെ.ശ്യാമളയെ മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്.
60 വർഷക്കാലം പാർട്ടിയിൽ പ്രവർത്തിച്ച ടി.കെ.ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ സ്വതന്ത്രനായി രംഗത്തെത്തിയത് പാർട്ടി അണികളിലും നേതൃതലത്തിലും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തളിപ്പറമ്പിൽ പലയിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ടി.കെ.ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകൾ നശിപ്പിക്കുകയും ബാനറുകൾ നീക്കം ചെയ്യുകയും ചെയ്തതടക്കമുള്ള സംഭവങ്ങൾ ഇതിലുൾപ്പെടുന്നു. പോളിങ് സ്റ്റേഷനിൽ എത്തിയ ടി.കെ.ഗോവിന്ദനെതിരെ ഒരു സംഘം ആളുകൾ പ്രതിഷേധം പ്രകടിപ്പിക്കുകയുമുണ്ടായി.
അതേസമയം, ടി.കെ. ഗോവിന്ദന്റെ നടപടി അധികാരത്തോടുള്ള ഭ്രമം മൂലമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.െക.രാഗേഷ് ആരോപിച്ചു.
എന്നാൽ, പിണറായി വിജയനും പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് ടി.കെ.ഗോവിന്ദൻ ഉന്നയിച്ചത്. ഇടതുപക്ഷം അഴിച്ചുപണി നടത്തിയില്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഇനിയും പരിതാപകരമാകുമെന്നും ബിജെപി നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

