പേരാമ്പ്ര ചെറുവണ്ണൂർ കക്കറ മുക്കിൽ കാർ കത്തി ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച സോനയുടെ കുടുംബം രംഗത്തെത്തി.
സോന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ. പൊലീസ് പ്രാഥമികമായി ആത്മഹത്യയെന്ന നിഗമനത്തിലെത്തിയെങ്കിലും കുടുംബം ഇത് പൂർണ്ണമായും തള്ളിക്കളയുന്നു.
പെട്രോൾ വാങ്ങിയത് സോനയാണെങ്കിലും, അത് രജിൻ ലാൽ പറഞ്ഞ് വാങ്ങിപ്പിച്ചതാകാനാണ് സാധ്യതയെന്ന് സോനയുടെ അമ്മ വസന്ത ആരോപിച്ചു. സംഭവം നടന്ന ദിവസം രാവിലെ 10.30-ന് സോന താനുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും, യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്ന് അറിയിച്ചതായും അവർ പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളിൽ വീട്ടിലേക്ക് വരുമെന്ന് സോന അറിയിച്ചിരുന്നു. ഗർഭകാലവുമായി ബന്ധപ്പെട്ട
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രണ്ട് മാസം പാലേരിയിലെ വീട്ടിൽ താമസിച്ചിരുന്ന സോനയെ, രജിൻ ലാൽ ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷമാണ് തിരികെ കൊണ്ടുപോയത്. കേസ് വഴിതിരിച്ചു വിടാനുള്ള ഗൂഢശ്രമങ്ങൾ നടക്കുന്നതായും മകൾക്ക് നീതി ലഭിക്കണമെന്നും വസന്ത ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പിതാവ് രാജൻ വ്യത്യസ്തമായ ആരോപണവുമായി രംഗത്തെത്തി. തന്റെ മകന്റെ മേൽ കുറ്റം മുഴുവൻ കെട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“സോന ഒരിക്കലും അങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പെട്രോൾ വാങ്ങി അവളെയും മകനെയും കാറും കത്തിക്കാനാണ് ശ്രമിച്ചത്”– രാജൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

