സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിനിടെ ജി.
സുധാകരനെതിരെ രൂക്ഷമായ വിമർശനവുമായി യു. പ്രതിഭ രംഗത്തെത്തി.
താൻ എവിടെ മത്സരിച്ചാലും വിജയിക്കുമായിരുന്നു എന്ന ജി. സുധാകരന്റെ മുൻകാല പരാമർശത്തെ ഉന്നം വെച്ചായിരുന്നു പ്രതിഭയുടെ വിമർശനം.
“അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാൻ സുധാകരൻ കുട്ടിച്ചാത്തനാണോ. ഞങ്ങളെ കൊണ്ട് സുധാകരൻ കൂടുതൽ പറയിപ്പിക്കരുത്” എന്ന് പ്രതിഭ യോഗത്തിൽ തുറന്നടിച്ചു.
ഇതിനൊപ്പം തന്നെ, വെള്ളാപ്പള്ളി നടേശനെതിരെയും ഗുരുതരമായ ആരോപണങ്ങൾ പ്രതിഭ ഉന്നയിച്ചു. തന്നെയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് സംസാരിച്ചുവെന്നാണ് പ്രധാന ആരോപണം.
തന്റെ മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചുവെന്നും, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ജില്ലാ കമ്മിറ്റിയുടെ അനുമതി പ്രതിഭ തേടിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ ജില്ലാ നേതൃത്വം ഇതുവരെ അന്തിമമായ ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല.
തനിക്കെതിരെ വെള്ളാപ്പള്ളി നടേശൻ ആസൂത്രിതമായി പ്രവർത്തിച്ചുവെന്ന നിലപാടിലാണ് പ്രതിഭ. മുൻപ് ഇതേ വിഷയത്തിൽ പ്രതികരിക്കവെ, “പ്രതിഭയ്ക്ക് ജയിക്കാൻ അർഹതയല്ലെന്നും മകൻ കഞ്ചാവ് കച്ചവടത്തിന് പോയപ്പോൾ ഓർക്കണമായിരുന്നെന്നും” വെള്ളാപ്പള്ളി നടേശൻ പ്രസ്താവിച്ചിരുന്നു.
ഈ പ്രസ്താവനകളാണ് ഇപ്പോൾ പാർട്ടി വേദികളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

