മാനന്തവാടിയിൽ അയൽവാസിയായ വയോധികയുടെ കമ്മൽ ബലമായി പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് പിടിയിലായി. വള്ളിയൂർക്കാവ് കാരത്തങ്കൽ വീട്ടിൽ സനീഷ് തോമസ് (46) ആണ് മാനന്തവാടി പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 17-ാം തീയതി വൈകിട്ടായിരുന്നു സംഭവം. 85 വയസ്സുള്ള കല്യാണിയുടെ വീട്ടിലെത്തിയ സനീഷ്, അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ അപ്രതീക്ഷിതമായി വയോധികയെ കെട്ടിപ്പിടിക്കുകയും ചെവിയിൽ ബലമായി പിടിച്ചു വലിക്കുകയുമായിരുന്നു.
ഈ ആക്രമണത്തിനിടെ വയോധികയുടെ ഇടതു ചെവിയിലുണ്ടായിരുന്ന അര പവനോളം വരുന്ന കമ്മൽ പ്രതി കവർന്നു. സംഭവത്തിനുശേഷം ചെവിയിൽ അസഹ്യമായ വേദന അനുഭവപ്പെട്ട
കല്യാണി വിവരം മരുമകളോട് വെളിപ്പെടുത്തുകയായിരുന്നു. മരുമകൾ നടത്തിയ പരിശോധനയിലാണ് കമ്മൽ നഷ്ടപ്പെട്ട
വിവരം പുറത്തറിയുന്നത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
മാനന്തവാടിയിലെ ഒരു ജ്വല്ലറിയിൽ വിൽപന നടത്തിയ നിലയിൽ കമ്മൽ പോലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ റെജി സ്കറിയ ആണ് കേസ് അന്വേഷണം പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

