പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ചരിത്രപരമായ വിജയത്തിന് പിന്നാലെ, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ബംഗ്ലാദേശ് നിർണായക മുന്നേറ്റം നടത്തി. രണ്ടാം ടെസ്റ്റിൽ പാകിസ്ഥാനെ 78 റൺസിന് പരാജയപ്പെടുത്തി 2-0 എന്ന നിലയിൽ പരമ്പര തൂത്തുവാരിയതോടെയാണ് ബംഗ്ലാദേശ് പോയിന്റ് പട്ടികയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചത്.
ഈ ജയത്തോടെ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയും, ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. നിലവിലെ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കിയ ബംഗ്ലാദേശിന്റെ പോയിന്റ് ശതമാനം 58.33 ആയി ഉയർന്നു.
രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയും ഉൾപ്പെടെയുള്ള പ്രകടനമാണ് അവരെ പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തിച്ചത്. നിലവിൽ ഇന്ത്യയുടെ പോയിന്റ് ശതമാനം 48.15 ആണ്.
പോയിന്റ് പട്ടികയിലെ നിലവിലെ സ്ഥിതി ഇങ്ങനെയാണ്: 87.502 പോയിന്റ് ശതമാനവും 84 പോയിന്റുമായി ഓസ്ട്രേലിയ പട്ടികയിൽ ഒന്നാമത് തുടരുന്നു. 77.783 പോയിന്റ് ശതമാനവും 28 പോയിന്റുമായി ന്യൂസിലന്‍ഡ് രണ്ടാമതും, 75.004 പോയിന്റ് ശതമാനവും 36 പോയിന്റുമുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
66.67 പോയിന്റ് ശതമാനവും 16 പോയിന്റുമുള്ള ശ്രീലങ്ക നാലാമത് നിൽക്കുമ്പോൾ, 52 പോയിന്റും 48.15 പോയിന്റ് ശതമാനവുമായി ഇന്ത്യ ആറാം സ്ഥാനത്താണ്. ഇന്ത്യയ്ക്ക് പിന്നിലായി 38 പോയിന്റും 31.67 പോയിന്റ് ശതമാവുമായി ഇംഗ്ലണ്ട് ഏഴാം സ്ഥാനത്ത് തുടരുന്നു.
ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒരു മത്സരം പോലും വിജയിക്കാൻ കഴിയാത്ത പാകിസ്ഥാൻ നാലു പോയിന്റും 8.33 പോയിന്റ് ശതമാനവുമായി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാലു പോയിന്റും 41.7 പോയിന്റ് ശതമാനവുമുള്ള വെസ്റ്റ് ഇന്‍ഡീസ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.
അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ടെങ്കിലും, ഇത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമല്ലാത്തതിനാൽ ഈ മത്സരത്തിലെ ഫലം ബംഗ്ലാദേശിനെ മറികടക്കാൻ ഇന്ത്യയെ സഹായിക്കില്ല. വരാനിരിക്കുന്ന പര്യടനങ്ങളിൽ ഓഗസ്റ്റിൽ ഓസ്ട്രേലിയയിലേക്കും നവംബറിൽ ദക്ഷിണാഫ്രിക്കയിലേക്കുമാണ് ബംഗ്ലാദേശ് യാത്ര തിരിക്കുന്നത്.
എട്ടാം സ്ഥാനത്തേക്ക് വീണ പാകിസ്ഥാൻ ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെയും തുടർന്ന് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ഇംഗ്ലണ്ടിനെയും നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

