സംസ്ഥാന സർക്കാരിന്റെ പഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ ശമ്പള ഇനത്തിൽ മാർച്ച് മാസത്തിൽ മാത്രം പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചത് 4,62,30,922 രൂപ. വിവരാവകാശ നിയമപ്രകാരം കാസർകോട് സ്വദേശി എ.എസ്.മുഹമ്മദ് അഷ്റഫിന് പൊതുഭരണ വകുപ്പിൽ നിന്ന് ലഭിച്ച ഔദ്യോഗിക മറുപടിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.
ആകെ 523 പേരാണ് നിലവിൽ പഴ്സനൽ സ്റ്റാഫ് അംഗങ്ങളായിട്ടുള്ളത്. ഇതിൽ 11 പേർ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ മാസശമ്പളം കൈപ്പറ്റുന്നവരാണ്.
6,033 രൂപ മാസശമ്പളം വാങ്ങുന്ന കുക്ക് മുതൽ 2,47,625 രൂപ ശമ്പളം വാങ്ങുന്ന പ്രൈവറ്റ് സെക്രട്ടറി വരെയുള്ളവർ ഈ പട്ടികയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സീനിയർ ലീഗൽ കൗൺസൽ, വൈദ്യുതി, സഹകരണ, ജലവിഭവ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ, ആറ് അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരാണ് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ശമ്പളം വാങ്ങുന്നവരുടെ പട്ടികയിലുള്ള പ്രധാന ഉദ്യോഗസ്ഥർ.
ഓഫിസുകൾ അടിസ്ഥാനമാക്കിയുള്ള മാർച്ച് മാസത്തെ ശമ്പളച്ചെലവ് താഴെ പറയുന്നതാണ്:
* മുഖ്യമന്ത്രിയുടെ ഓഫിസ്: 27,24,015 രൂപ
* പ്രതിപക്ഷ നേതാവിന്റെ ഓഫിസ്: 25,60,653 രൂപ
* മന്ത്രിമാരുടെ ഓഫിസുകൾ: 3,89,01,459 രൂപ
* ചീഫ് വിപ്പിന്റെ ഓഫിസ്: 20,44,795 രൂപ
പഴ്സനൽ സ്റ്റാഫ് അംഗങ്ങൾക്ക് നിലവിൽ ലഭിക്കുന്ന പെൻഷൻ തുകയിൽ വലിയ അന്തരം പ്രകടമാണ്. കുറഞ്ഞ പെൻഷൻ തുക 3,350 രൂപയും ഉയർന്ന പെൻഷൻ തുക 83,400 രൂപയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

