രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധനവ് തുടരുന്ന സാഹചര്യത്തിൽ, ഒരു സമയം 5000 രൂപയിൽ കൂടുതൽ തുകയ്ക്കുള്ള ഇന്ധനം വിതരണം ചെയ്യരുതെന്ന് പെട്രോൾ പമ്പ് ഡീലർമാർക്ക് എണ്ണക്കമ്പനികൾ നിർദേശം നൽകി. പശ്ചിമേഷ്യയിൽ നീണ്ടുനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്നുണ്ടായ ആഗോള വിപണിയിലെ പ്രതിസന്ധിയാണ് ഇന്ധനവില ഉയരാൻ കാരണം.
യുദ്ധത്തിന് മുൻപ് 60–70 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിച്ചുചാട്ടം എണ്ണക്കമ്പനികളുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതോടെ പ്രതിദിനം 1,100–1,300 കോടി രൂപ വരെയായിരുന്നു കമ്പനികളുടെ നഷ്ടം.
വില വർധിപ്പിച്ചതിലൂടെ ഇതിൽ 38 ശതമാനം കുറവ് വരുത്താൻ സാധിച്ചുവെങ്കിലും, നഷ്ടം പൂർണമായി പരിഹരിക്കാൻ ഇനിയും സാധിച്ചിട്ടില്ല. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പ്രതിദിനം 750 കോടി രൂപയുടെ നഷ്ടം നേരിടുന്നുണ്ടെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ വ്യക്തമാക്കി.
നിലവിൽ പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസൽ ലിറ്ററിന് 13 രൂപയും വീതം നഷ്ടം സഹിച്ചാണ് കമ്പനികൾ ഇന്ധനം വിതരണം ചെയ്യുന്നത്. നഷ്ടം നികത്തുന്നതിനായി വരുംദിവസങ്ങളിലും വില വർധനവ് ഉണ്ടായേക്കുമെന്ന സൂചനയും മന്ത്രാലയം നൽകുന്നു.
കേരളത്തിലെ വിവിധ ജില്ലകളിലെ നിലവിലെ ഏകദേശ ഇന്ധനവില (രൂപയിൽ) താഴെ പറയുന്നതാണ്:
തിരുവനന്തപുരം: 111.71, 100.60
കൊല്ലം: 111.22, 100.01
പത്തനംതിട്ട: 110.85, 99.67
ആലപ്പുഴ: 110.31, 99.16
എറണാകുളം: 109.85, 98.73
ഇടുക്കി: 110.13, 98.99
കോട്ടയം: 110.21, 99.07
തൃശൂർ: 110.01, 98.88
പാലക്കാട്: 110.97, 99.78
മലപ്പുറം: 110.25, 99.13
കോഴിക്കോട്: 110.12, 99.03
കണ്ണൂർ: 110.11, 99.00
കാസർകോട്: 110.52, 99.39
വയനാട്: 111.02, 99.87
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

