സംസ്ഥാനത്തെ വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് ഇന്ന് ഉയർന്നത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,515 രൂപയും, ഒരു പവൻ സ്വർണത്തിന് 1,16,120 രൂപയിലധികവും നൽകേണ്ട സാഹചര്യമാണുള്ളത്.
മെയ് 13-ന് കേന്ദ്രസർക്കാർ സ്വർണ ഇറക്കുമതി തീരുവ വർധിപ്പിച്ചതിന് പിന്നാലെ ഒറ്റയടിക്ക് വിലയിൽ 10,200 രൂപയുടെ വർധനയുണ്ടായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 1,23,120 രൂപയായിരുന്നു.
സ്വർണ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) രംഗത്തെത്തിയിട്ടുണ്ട്. ഈ തീരുമാനം സ്വർണക്കള്ളക്കടത്തിന് ആക്കം കൂട്ടുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
അബ്ദുൽ നാസർ, പ്രസിഡന്റ് കെ. സുരേന്ദ്രൻ, ട്രഷറർ കൃഷ്ണദാസ്.
സി.വി എന്നിവർ മുന്നറിയിപ്പ് നൽകി. “ഒരു കിലോ സ്വർണം കള്ളക്കടത്തായി കൊണ്ടുവന്നാൽ 20 ലക്ഷം രൂപയ്ക്ക് മുകളിൽ ലാഭമാണ് ലഭിക്കുകയെന്നും കള്ളക്കടത്ത് സ്വർണം സമാന്തര വിപണിയിലേക്ക് ഇറങ്ങുന്നത് വഴി മൂന്നു ശതമാനം ജിഎസ്ടി കൂടി കൂട്ടിയാൽ 24 ലക്ഷം രൂപയുടെ ലാഭമാണ് കള്ളക്കടത്തുകാർക്ക് ഉണ്ടാവുകയെന്നും” ഇവർ ചൂണ്ടിക്കാട്ടി.
വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് ഇറക്കുമതി ചുങ്കം വർധിപ്പിച്ചത്. ഇതിന്റെ ഭാഗമായി, “ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്.”
ഈ മാസത്തെ സ്വർണവിലയുടെ ഏകദേശ കണക്കുകൾ താഴെ നൽകുന്നു:
മെയ് 1: 1,11,720 (രാവിലെ) | 1,10,280 (ഉച്ചക്ക്) | 1,09,720 (വൈകീട്ട്)
മെയ് 2: 1,10,680
മെയ് 3: 1,10,680
മെയ് 4: 1,10,680 (രാവിലെ) | 1,09,720 (ഉച്ചയ്ക്ക്)
മെയ് 5: 1,09,400 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
മെയ് 6: 1,10,960 (രാവിലെ) | 1,11,560 (ഉച്ചയ്ക്ക്)
മെയ് 7: 1,11,800 (രാവിലെ) | 1,12,200 (ഉച്ചയ്ക്ക്)
മെയ് 8: 1,11,960
മെയ് 9: 1,11,720
മെയ് 10: 1,11,720
മെയ് 11: 1,11,560 (രാവിലെ) | 1,12,520 (വൈകീട്ട്)
മെയ് 12: 1,12,920
മെയ് 13: 1,23,220 (രാവിലെ – മാസത്തെ ഏറ്റവും ഉയർന്ന വില) | 1,18,800 (ഉച്ചയ്ക്ക്)
മെയ് 14: 1,19,040
മെയ് 15: 1,17,400 (രാവിലെ) | 1,15,600 (ഉച്ചയ്ക്ക്)
മെയ് 16: 1,14,800
മെയ് 17: 1,14,800
മെയ് 18: 1,14,400
മെയ് 19: 1,15,000
മെയ് 20: 1,16,120
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

