താൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിവരം ആദ്യം തന്നെ അറിയിച്ചത് മകൾ ഉണ്ണിമായ ആണെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുമ്പോൾ തന്റെ മുഖത്തുണ്ടായ ഭാവഭേദങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാവിലെ എട്ടരയോടെ തന്നെ അദ്ദേഹം സെക്രട്ടേറിയറ്റിലെ ഓഫീസിൽ എത്തിച്ചേർന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുന്നതിനായി നിയോഗിക്കപ്പെട്ട സമിതിയുമായുള്ള യോഗമായിരുന്നു ആദ്യ ഔദ്യോഗിക പരിപാടി.
പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള പ്രമുഖരും വിവിധ മന്ത്രിമാരും കൂടിക്കാഴ്ചയ്ക്കായി എത്തിയിരുന്നു.
സിൽവർലൈൻ വിരുദ്ധ സമരസമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവർ നിവേദനങ്ങളുമായി അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ഉച്ചഭക്ഷണത്തിനായി കന്റോൺമെന്റ് ഹൗസിലേക്ക് പോയെങ്കിലും ഉടൻ തന്നെ അദ്ദേഹം ഓഫീസിലേക്ക് മടങ്ങി.
ചൊവ്വാഴ്ച മന്ത്രിസഭാ യോഗം ചേരുന്നതിന്റെ ഭാഗമായി ഫയലുകൾ പരിശോധിക്കുന്നതിനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള തിരക്കിലായിരുന്നു അദ്ദേഹം. രാത്രി ഒൻപത് മണിയോടെയാണ് ഔദ്യോഗിക കൃത്യനിർവഹണം പൂർത്തിയാക്കി കന്റോൺമെന്റ് ഹൗസിലേക്ക് മടങ്ങിയത്.
പതിവ് രീതിയിൽ കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ ഗേറ്റ് വഴിയാണ് രാവിലെ ഓഫീസിലെത്തിയതെങ്കിലും, ഉച്ചഭക്ഷണത്തിന് മടങ്ങിയത് ‘സമരഗേറ്റ്’ എന്നറിയപ്പെടുന്ന നോർത്ത് ഗേറ്റ് വഴിയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് ഏറെക്കാലമായി അടച്ചിട്ടിരുന്ന ഈ ഗേറ്റ് തിങ്കളാഴ്ച തുറന്നു നൽകുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

