ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ വിയോഗത്തെ തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ആദരാഞ്ജലി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ല പ്രാർഥനാ മന്ദിരത്തിൽ പൊതുദർശനത്തിനായി മൃതദേഹം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.
അദ്ദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വൻജനാവലിയാണ് ടെഹ്റാനിലെ തെരുവുകളിൽ തടിച്ചുകൂടിയിരിക്കുന്നത്. ഈ ദുഃഖസാന്ദ്രമായ വേളയിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികളായി വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്.
ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു. ഇവർക്ക് പുറമെ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി എന്നിവരും സംസ്കാര ചടങ്ങുകളിൽ പങ്കുചേർന്നു.
ഇന്ത്യയിൽ നിന്നുള്ള വിവിധ മതമേലധ്യക്ഷന്മാരും ഖമനയിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

