സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവ സാന്നിധ്യമായ അലിൻ ജോസ് പെരേര പങ്കുവെച്ച പുതിയ വീഡിയോ ചർച്ചയാകുന്നു. സിനിമാ നിരൂപണങ്ങളിലൂടെ ശ്രദ്ധേയനായ താരം പിന്നീട് ഹ്രസ്വചിത്രങ്ങളിലും സംഗീത ആൽബങ്ങളിലും ചലച്ചിത്രങ്ങളിലും വേഷമിട്ടിരുന്നു.
ഉദ്ഘാടന ചടങ്ങുകളിലും പൊതുപരിപാടികളിലും സജീവമായി നിൽക്കുന്ന അലിന്റെ പുതിയ വീഡിയോ, അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നതാണ്. താൻ പൊതുവേ തമാശക്കാരനായ വ്യക്തിയല്ലെന്ന് അലിൻ വീഡിയോയിൽ വ്യക്തമാക്കുന്നു.
റീലുകളിലൂടെ മറ്റുള്ളവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ തനിക്ക് സാധിക്കുന്നുണ്ടെങ്കിൽ അത് ഗുണകരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരോട് അലിൻ ജോസ് പെരേര ചോദിക്കുന്നതിങ്ങനെ: “നിങ്ങൾക്ക് ഒരു റീൽ ചെയ്തിട്ട് സിനിമയിലോ സീരിയലിലോ അവസരം ലഭിക്കുന്നുണ്ടോ.
ഇതാണ് അവരോട് പറയാനുള്ളത്. ഒരുപാട് ചിത്രങ്ങൾ ഒന്നും കിട്ടിയില്ലെങ്കിലും ബാഡ് ബോയ്സിൽ അടക്കം അവസരം കിട്ടി.
പിന്നീട് തുടർച്ചയായി വർക്ക് വന്നില്ല എന്ന് പറഞ്ഞ് തന്നെ കളിയാക്കേണ്ട കാര്യമില്ല.” ആദ്യമായാണോ ഇത്രയും ഗൗരവത്തോടെ സംസാരിക്കുന്നതെന്ന ചോദ്യത്തിന്, താൻ ഇത്തരത്തിൽ സംസാരിക്കുന്നത് വളരെ കുറവാണെന്ന മറുപടിയാണ് താരം നൽകിയത്.
കാസിനാഥ് സനീഷ് പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താരത്തിന്റെ ഈ പുതിയ ഭാവം പ്രേക്ഷകർക്കിടയിൽ വലിയ കൗതുകം ഉണർത്തിയിട്ടുണ്ട്.
അലിന്റെ മറുപടികളും തുറന്നുപറച്ചിലുകളും ഹൃദയസ്പർശിയാണെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്. ക്യാമറയ്ക്ക് മുന്നിലെ തമാശക്കാരനായ അലിൻ ജോസ് പെരേരയിൽ നിന്ന് വ്യത്യസ്തമായ ഒരു മുഖമാണ് ഇപ്പോൾ ആരാധകർ തിരിച്ചറിയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

