പൂനെയിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ ദാരുണമായ അപകടത്തിൽ ഏഴുവയസ്സുകാരന് ദാരുണാന്ത്യം.
ശിവാൻഷ് ശൈലേജ് ദത്ത് എന്ന കുട്ടിയാണ് മരിച്ചത്. സിൻഹാഗാദ് റോഡിലെ നിംബാജിനഗറിൽ സ്ഥിതി ചെയ്യുന്ന റിദ്ധി സിദ്ധി അപ്പാർട്ട്മെൻ്റിലാണ് സംഭവം നടന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: “10 മണിയോടെ അപ്പാർട്ട്മെൻ്റ് പരിസരത്ത് ശിവാൻഷ് കളിക്കുകയായിരുന്നു. ഇതിനിടെ കെട്ടിടത്തിൻ്റെ ലിഫ്റ്റിൽ കയറിയ കുട്ടി, ബട്ടണുകളിൽ ഒന്ന് ഞെക്കി.
മുകളിലേക്ക് പൊങ്ങിയ ലിഫ്റ്റ് രണ്ടാംനിലയിൽ എത്തും മുൻപേ പകുതിക്ക് നിന്നുപോയി. ഇതോടെ കുട്ടി ലിഫ്റ്റിൽ കുടുങ്ങുന്ന സാഹചര്യം ഉണ്ടായി.” കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 11:30 ഓടെ വിവരം പൊലീസിനെയും ഫയർ ഫോഴ്സിനെയും അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ലിഫ്റ്റിനുള്ളിൽ ചലനമറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. അടച്ചിട്ട
സ്ഥലത്ത് ദീർഘനേരം കുടുങ്ങിക്കിടന്നതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു.
ലിഫ്റ്റിൽ സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നോ എന്നത് സംബന്ധിച്ച് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് തുടർനടപടികൾ ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

