തെലുങ്ക് സൂപ്പർതാരം രാം ചരൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പെദ്ധി’യുടെ ഔദ്യോഗിക ട്രെയ്ലർ പുറത്തുവന്നു. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ട്രെയ്ലർ ലോഞ്ച്.
2026 ജൂൺ 4-ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രം, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു നിർമ്മിക്കുന്ന ഈ ചിത്രം, മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് പ്രേക്ഷകരിലെത്തിക്കുന്നത്.
ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ‘പെദ്ധി’യായാണ് രാം ചരൺ വേഷമിടുന്നത്. ക്രിക്കറ്റ്, ഗുസ്തി, ഓട്ടം എന്നിവയിൽ അഗ്രഗണ്യനായ ഒരു യുവാവായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ആക്ഷൻ, ഡ്രാമ, റൊമാൻസ്, ത്രിൽ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മെഗാ കാൻവാസിൽ ഒരുക്കിയ ചിത്രത്തിന്റെ ട്രെയ്ലർ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്കിടയിൽ ഉയർത്തുന്നത്. ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. രാം ചരണും ശിവരാജ് കുമാറും ആദ്യമായാണ് ഒന്നിച്ചഭിനയിക്കുന്നത്.
ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇതിനോടകം തന്നെ എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ “ചികിരി ചികിരി”, “റായ് റായ് രാ രാ” എന്നീ ഗാനങ്ങൾ ആഗോളതലത്തിൽ ഹിറ്റായി മാറിക്കഴിഞ്ഞു.
ഛായാഗ്രഹണം രത്നവേലുവും, എഡിറ്റിങ് നവീൻ നൂലിയും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, കോ പ്രൊഡ്യൂസർ: ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വി.
വൈ. പ്രവീൺ കുമാർ, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

