തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പുറപ്പെടാൻ ഒരുങ്ങവേ, താൻ ധരിച്ച പുതിയ നീല ഷർട്ടിനെക്കുറിച്ച് ഒപ്പമുണ്ടായിരുന്നവർ ആരാഞ്ഞപ്പോൾ സി.പി. ജോൺ നൽകിയ മറുപടി ഇതായിരുന്നു: ‘എന്റെ ഭാര്യ.
അല്ലാതെ ആരാ എനിക്കു സമ്മാനം തരാൻ?’ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക തിരക്കുകളിലേക്ക് അദ്ദേഹം കടന്നു. രാവിലെ പട്ടത്തെ സിഎംപി ഓഫിസിലെത്തിയ ജോണിനെ കാത്ത് പ്രവർത്തകരും നേതാക്കളും സന്നിഹിതരായിരുന്നു.
സിഎംപി സ്ഥാപകൻ എം.വി. രാഘവന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം അൽപനേരം അദ്ദേഹം മൗനത്തിൽ ആണ്ടു.
36 വർഷം മുൻപ് എം.വി. രാഘവനൊപ്പം സിപിഎം വിട്ട
സി.പി. ജോൺ, അദ്ദേഹം മന്ത്രിസ്ഥാനം ഒഴിഞ്ഞതിന്റെ 20-ാം വർഷത്തിൽ അതേ പദവിയിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ദിവസത്തിനുണ്ട്.
പ്രതിമയ്ക്ക് മുന്നിൽ വീണ്ടും മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ച അദ്ദേഹം, തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു. വഴുതക്കാട് ഗവ.
വിമൻസ് കോളജിന് പിന്നിലുള്ള വസതിയിൽ ഭാര്യ അരുണ വർക്കിക്കും ഇളയ മകൾ അഞ്ജന ജോണിനുമൊപ്പം പ്രഭാതഭക്ഷണം കഴിച്ച ശേഷം സത്യപ്രതിജ്ഞാ വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ടു. ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിലെത്തി ചുമതലയേറ്റു.
തിരക്കുകൾക്ക് അല്പനേരത്തെ അയവു വന്നതോടെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീട്ടിലെത്തി ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന് ഭാര്യയോടൊപ്പം കവടിയാർ കൊട്ടാരം സന്ദർശിച്ച സി.പി.
ജോൺ, വൈകുന്നേരം വിവിധ മാധ്യമങ്ങളുടെ അഭിമുഖങ്ങളിലും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

