ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്ന ആരോപണം പൂർണ്ണമായും തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കൃത്യമായ വിവരങ്ങളില്ലാതെ ചില എൻജിഒകൾ തയ്യാറാക്കുന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നടത്തുന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് പ്രതികരിച്ചു.
നോർവെയിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നൂറുകണക്കിന് മാധ്യമങ്ങൾ പൂർണ്ണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വോട്ടവകാശത്തിലൂടെ സർക്കാരുകളെ മാറ്റാനുള്ള ജനങ്ങളുടെ അവകാശമാണ് ഏറ്റവും വലിയ മനുഷ്യാവകാശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നോർവെ സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ലെന്ന വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു.
“When there is nothing to hide, there is nothing to fear.What happens to India’s image when the world sees a compromised PM panic and run from a few questions?” എന്ന് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. വിദേശത്ത് മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ മടിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ, ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചും ആശങ്കയുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

