കൊല്ലം അഞ്ചലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അമ്പത്തിരണ്ടുകാരൻ പിടിയിലായി. അഞ്ചൽ തഴമേൽ സ്വദേശി ഷാഹുൽ ഹമീദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2022 മുതൽ പ്രതി പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി വരികയായിരുന്നു. പരിചയത്തിലുള്ള പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇയാൾ തന്റെ വീട്ടിലും ബന്ധുവീടുകളിലും എത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു.
തുടർച്ചയായി നടന്നുവന്ന അതിക്രമങ്ങൾക്കൊടുവിൽ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിക്കുകയും, തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ചൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

